തിരൂർ|
അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ജൂലൈ 2022 (13:36 IST)
തിരൂർ: വിവാഹം മുടങ്ങിയതിൻ്റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരി. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം പ്രായപൂർത്തിയാകും മുൻപ് പെൺകുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് യുവാവിനെതിരെയും പെൺകുട്ടിയുടെയും യുവാവിൻ്റെയും വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന് ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകി.
തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. ജൂലൈ 11ന് രാത്രി 9 മണിയോടെയാണ് സംഭവം. സിസിടിവിയിലൂടെ പെൺകുട്ടിയെ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവർ തുടർന്ന്
ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.