പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഉണ്ടായിരുന്നെങ്കില്‍ മണിക്ക് ഇങ്ങനെയൊരു മരണം സംഭവിക്കില്ലായിരുന്നു: ഡി ജി പി

നടന്‍ കലാഭവന്‍ മണിക്ക് ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഉണ്ടായിരുന്നെങ്കില്‍ അകാലത്തിലുണ്ടായ ഈ മരണം സംഭവിക്കില്ലായിരുന്നെന്ന് ഡി ജി പി ടി പി സെന്‍കുമാര്‍. മലയാളത്തിലെ മറ്റ് പ്രമുഖ നടന്‍ന്മാരും ഇത്തരം കാരങ്ങളില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്നാല്‍ മണിയുടെ

തിരുവനന്തപുരം, കലാഭവന്‍ മണി, സെന്‍കുമാര്‍ Thiruvanthapuram, Kalabhavan Mani, Senkumar
തിരുവനന്തപുരം| rahul balan| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (19:51 IST)
നടന്‍ കലാഭവന്‍ മണിക്ക് ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഉണ്ടായിരുന്നെങ്കില്‍ അകാലത്തിലുണ്ടായ ഈ മരണം സംഭവിക്കില്ലായിരുന്നെന്ന് ഡി ജി പി ടി പി സെന്‍കുമാര്‍. മലയാളത്തിലെ മറ്റ് പ്രമുഖ നടന്‍ന്മാരും ഇത്തരം കാരങ്ങളില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്നാല്‍ മണിയുടെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. മണിക്കും ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഉണ്ടാകേണ്ടതായിരുന്നു അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഒബ്‌സര്‍വേറ്ററി ജംഗ്ഷന്‍ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണം ഹൃദയതാളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ സെന്‍‌കുമാര്‍ തയ്യാറായില്ല. മണിയുടെ മരണം അന്വേഷിക്കുന്ന സേനയുടെ ചുമതലക്കാരന്‍ എന്ന നിലയിലും മണിയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ പേരില്‍ എന്റെ പരാമര്‍ശം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാലുമാണ് താന്‍
ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയത്തതെന്ന് സെന്‍‌കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :