മൊബൈല്‍ ഫോണ്‍ തനിയെ തീപിടിച്ചു നശിച്ചു

ആലുവ| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (15:54 IST)
ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ തീപിടിക്കുന്നതു പൊട്ടിത്തെറിക്കുന്നതും വ്യാപകമായതോടെ അവയ്ക്കുള്ള പ്രിയം കുറഞ്ഞതാണ്.

എന്നാല്‍ ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിന്റെ മുന്തിയ ഇനം മൊബൈല്‍ ഫോണ്‍ തനിയെ തീപിടിച്ചു നശിച്ചതൊടെ ഏതു ഫോണിലും ഇത് സംഭവിക്കമെന്ന സ്ഥിതിയിലാണ്.

പോക്കറ്റില്‍ കിടന്ന മൊബെയില്‍ ഫോണിന്‌ വല്ലാത്ത ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മൊബെയില്‍ ഫോണ്‍ പുറത്തെടുത്ത ഡോക്ടര്‍ കാണുന്നത് മൊബെയില്‍ തനിയെ വീര്‍ത്തുവരുന്നതായിരുന്നു. കൂടാതെ അതില്‍ നിന്ന് എന്തൊ ദ്രാവകവും പുറത്തു വന്നു.

രംഗം പന്തിയല്ലെന്നു കണ്ട ഡോക്ടര്‍ മൊബൈ ഫോണും ബാറ്ററിയും താഴെയിട്ട് മാറിനില്‍ക്കുന്നതിനു മുമ്പ് താഴെ വീണ ബാറ്ററി വീര്‍ത്ത്‌ തീപിടിക്കുന്നതയാണ്‌ പിന്നീട്‌ കണ്ടത്‌. സ്പോടനമുണ്ടായേക്കുമെന്ന്‌ ഭയന്ന്‌ എല്ലാവരും പെട്ടെന്ന്‌ ഓടിമാറിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും സംഭവിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :