സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (18:03 IST)
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു
ആനത്തലവട്ടം ആനന്ദന്‍. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. നിലവില്‍ സി ഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു.
സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറി, ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി.