ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍ അമല്‍ ദത്ത അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍ അമല്‍ ദത്ത അന്തരിച്ചു

കൊല്‍ക്കത്ത| JOYS JOY| Last Updated: തിങ്കള്‍, 11 ജൂലൈ 2016 (09:48 IST)
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍ അമല്‍ ദത്ത അന്തരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി കിടപ്പിലായിരുന്നു.

കോഴിക്കോട് വെച്ച് 1987ല്‍ നടന്ന നെഹ്‌റു കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആയിരുന്നു.
1954ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിരുന്നു. ക്ലബ് ഫുട്‌ബോളില്‍ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി കളിച്ചു. കളിയില്‍ നിന്ന് വിരമിച്ച ശേഷം ഇംഗ്ലണ്ടില്‍ പോയി കോച്ചിങ് കോഴ്സ് പഠിച്ചു. 1960ലെ സന്തോഷ് ട്രോഫിയില്‍ റെയില്‍വേയെ പരിശീലിപ്പിച്ചാണ് തുടക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :