പീറ്റര്‍ ചെക്ക് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

തുര്‍ക്കിക്കെതിരെ നടന്ന യൂറോ കപ്പ് മത്സരത്തിലാണ് പീറ്റര്‍ ചെക്ക് അവസാനം കളിച്ചത്. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി 124 കളികളില്‍ പീറ്റര്‍ ഗോള്‍ കീപ്പറായി.

Petr Cech, Czech Republic, football,  പീറ്റര്‍ ചെക്ക്, ചെക്ക് റിപ്പബ്ലിക്ക്, ഫുട്‌ബോള്‍
പ്രേഗ്| priyanka| Last Modified ശനി, 9 ജൂലൈ 2016 (12:19 IST)
ചെക്ക് റിപ്പബ്ലിക്കിന്റെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 14 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ നിന്നും വിരമിക്കുന്നതായി 34കാരനായ പീറ്റര്‍ ചെക്ക് പ്രഖ്യാപിച്ചു. തുര്‍ക്കിക്കെതിരെ നടന്ന യൂറോ കപ്പ് മത്സരത്തിലാണ് പീറ്റര്‍ ചെക്ക് അവസാനം കളിച്ചത്. ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി 124 കളികളില്‍ പീറ്റര്‍ ഗോള്‍ കീപ്പറായി.

യൂറോ കപ്പില്‍ ചെക്കിന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും പീറ്റര്‍ ചെക്കായിരുന്നു ഗോള്‍ കീപ്പര്‍. സ്‌പെയിന്‍, തുര്‍ക്കി, ക്രയേഷ്യ, ടീമുകളോടു തോറ്റ് ചെക്ക് റിപ്പബ്ലിക്ക് ഒരു പോയന്റ് പോലും നേടാതെ പുറത്തായിരുന്നു. ചെക്ക് റിപ്പബ്ലിക്കിനു വേണ്ടി ഏറ്റവും കൂടുതല്‍ കളിച്ച ഫുട്‌ബോള്‍ താരം കൂടിയാണ് പീറ്റര്‍ ചെക്ക്. കാള്‍ പൊബോര്‍സ്‌കിയുടെ റെക്കോഡാണ് ചെക്ക് മറികടന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :