ഫുട്‌ബോളിനെ പിന്തുണയ്ക്കുന്നത് അനിസ്ലാമികം: നാല് ഫുട്‌ബോള്‍ താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു

ഫുട്‌ബോളിനെ പിന്തുണയ്ക്കുന്നത് അനിസ്ലാമികതയാണെന്ന് ചൂണ്ടിക്കാട്ടി നാല് ഫുട്‌ബോള്‍ താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു

damascas, isis, football, murder ദമാസ്‌കസ്, ഐഎസ്, ഫുട്‌ബോള്‍, കൊലപാതകം
ദമാസ്‌കസ്| സജിത്ത്| Last Modified ശനി, 9 ജൂലൈ 2016 (12:26 IST)
ഫുട്‌ബോളിനെ പിന്തുണയ്ക്കുന്നത് അനിസ്ലാമികതയാണെന്ന് ചൂണ്ടിക്കാട്ടി നാല് ഫുട്‌ബോള്‍ താരങ്ങളെ ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നു. സിറിയയില്‍ പ്രമുഖ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ഐഎസ് ഭീകരര്‍ തലയറുത്ത് കൊന്നത്.

എന്നാല്‍ ഇവര്‍ കുര്‍ദിഷ് ചാരന്മാരാണെന്നാണ് ഐഎസ് ആരോപിക്കുന്നത്. സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെയായിരുന്നു കൊലപാതകങ്ങള്‍. തല വേര്‍പെട്ട് കിടക്കുന്ന ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രം ഐഎസ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റാഖ്വയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനും കാണുന്നതിനും ഐഎസ് ഭീകരര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇത് ലംഘിക്കുന്നവകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ഐഎസ് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :