സര്‍ക്കാരില്‍ വിശ്വാസം, പൊലീസിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അച്ഛന്‍

രേണുക വേണു| Last Modified തിങ്കള്‍, 31 ജൂലൈ 2023 (09:12 IST)

സര്‍ക്കാരിലും പൊലീസിലും പൂര്‍ണമായ വിശ്വാസമുണ്ടെന്ന് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അച്ഛന്‍. പൊലീസ് അന്വേഷണത്തിലോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികളിലോ വീഴ്ച പറ്റിയതായി തോന്നുന്നില്ല. സര്‍ക്കാരിലും പൊലീസിലും തനിക്കും കുടുംബത്തിനും പൂര്‍ണ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ഒന്നിലേറെ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. പ്രതികള്‍ക്കെല്ലാം അര്‍ഹിച്ച ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :