പ്രചാരണത്തിനിടെ അല്‍‌ഫോണ്‍സ് കണ്ണന്താനത്തിന് പരുക്കേറ്റു, വാരിയെല്ലിന് പൊട്ടല്‍

സുബിന്‍ ജോഷി| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (00:04 IST)
കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വാരിയെല്ലിന് പരുക്കേറ്റു. വാരിയെല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ മാലയിട്ട് സ്വാകരിക്കാനെത്തിയ കുട്ടിക്ക് നേരെ അദ്ദേഹം കുനിഞ്ഞപ്പോള്‍ മുന്നിലുണ്ടായിരുന്ന ഫ്ലക്‍സ് ബോര്‍ഡ് ഒടിയുകയും നെഞ്ച് വാഹനത്തിന്‍റെ ക്രോസ് ബാറില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ പരുക്കേറ്റെങ്കിലും പര്യടനം തുടര്‍ന്ന കണ്ണന്താനം പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സ തേടി. വാരിയെല്ലില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്‍ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചു.

എന്നാല്‍ തനിക്ക് പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഡോക്‍ടര്‍മാര്‍ അദ്ദേഹത്തോട് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :