ശ്രീനു എസ്|
Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (07:35 IST)
എന്‍ഡിഎയുടെ പ്രകടന പത്രിക ഇന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്യും. ക്ഷേമ പെന്‍ഷനുകള്‍ 3500 രൂപയാക്കും എന്നതാണ് പ്രധാന വാഗ്ദാനം. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് കേന്ദ്രമന്ത്രി തിരുവനന്തപുരത്തു വച്ചാണ് പ്രകടന പത്രിക പ്രകാശനം ചെയ്യുന്നത്. കൂടാതെ ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡിനെ മാറ്റി വിശ്വസികളെ ഏല്‍പിക്കുമെന്നും പത്രികയില്‍ ഉണ്ടെന്നാണ് സൂചന.
അതേസമയം ലൗജിഹാദ്, ശബരിമല എന്നിവയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ കണ്ടേക്കാം. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം ആറു പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്.