1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. All things to Know about Chingam Month

Chingam 1: ചിങ്ങം ഒന്നിന്റെ പ്രത്യേകതകള്‍ അറിയുമോ? ഇക്കാര്യങ്ങള്‍ക്ക് ശുഭദിനം

ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം

All things to Know about Chingam Month
Chingam 1: മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങ മാസം. മലയാള മാസം അനുസരിച്ച് പുതുവര്‍ഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിപ്പിക്കുക. ഇത്തവണ ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് ചിങ്ങ മാസം പിറക്കുന്നത്. 
 
ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. സ്ത്രീകള്‍ കേരള സാരി ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ചിങ്ങ മാസത്തെ വരവേല്‍ക്കുക. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം. 
 
ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്. ചിങ്ങ മാസത്തില്‍ നിരവധി വിവാഹങ്ങളും വീട് പാര്‍ക്കലുകളും നടക്കുന്നു. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനായി മലയാളികള്‍ തിരഞ്ഞെടുക്കുന്ന ദിവസം കൂടിയാണ് ചിങ്ങം ഒന്ന്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു