1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലുവയില്‍ യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Alappuzha
ആലുവയില്‍ യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കണ്ടക്ടര്‍ സജു തോമസിന്റെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ എന്ന ബസിന്റെ കണ്ടക്ടര്‍ ആണ് ഇയാള്‍. 20 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ .
 
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടിയിരുന്ന യുവതിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം വരെ ഉള്ളൂ എന്ന് പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അടുത്ത ലേഖനം
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍; അറസ്റ്റിലാകുന്നത് ജന്മദിനത്തിന് തലേന്ന്