മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍; അറസ്റ്റിലാകുന്നത് ജന്മദിനത്തിന് തലേന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ജൂണ്‍ 2023 (09:26 IST)
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. രഹസ്യ വിവരങ്ങള്‍ കൈവശം വെച്ച കേസിലാണ് ട്രംപ് അറസ്റ്റില്‍ ആയിരിക്കുന്നത്. മയാമി ഫെഡറല്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 77ാമത് ജന്മദിനത്തിന്റെ തലേന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെയും ഒരു മുന്‍പ്രസിഡന്റിനെതിരെ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രെംപിനെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ വരെ ഉള്‍പ്പെടുന്ന രേഖകള്‍ നിയമവിരുദ്ധമായി വൈറ്റ് ഹൗസില്‍ നിന്ന് എടുത്തുകൊണ്ടു പോവുകയും തന്റെ സ്വകാര്യ റിസോര്‍ട്ടില്‍ വയ്ക്കുകയും തിരിച്ചെടുക്കാനുള്ള ഔദ്യോഗിക ശ്രമങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :