മലപ്പുറത്ത് നാലരവയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് കടിയേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ജൂണ്‍ 2023 (08:29 IST)
മലപ്പുറത്ത് നാലരവയസുകാരനെ തെരുവുനായ ആക്രമിച്ചു. നിലമ്പൂരില്‍ ഏനാന്തി മണ്‍പറമ്പില്‍ നവാസിന്റെ മകന്‍ സയാനിനെയാണ് തെരുവുനായ ആക്രമിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയാണ് സയാന്‍. കുട്ടിയുടെ മുഖത്ത് കടിയേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബന്ധുവിന്റെ കൂടെ വരും വഴിയാണ് തെരുവുനായ ആക്രമിച്ചത്.

വീടിനടുത്തുവച്ചായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ രക്ഷിച്ചു. കുട്ടിയെ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :