പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി: രണ്ടാഴ്ച നിര്‍ബന്ധിത അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (10:20 IST)
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി. രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍
സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോട് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അപര്‍ണയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയില്‍ എത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. കൈനകരി ശ്യാംജിത്തിന്റെ ഭാര്യ 21 കാരിയായ അപര്‍ണ ബുധനാഴ്ച പുലര്‍ച്ചയാണ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :