1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Local News

എറണാകുളത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ സംഘര്‍ഷം; മദ്യക്കുപ്പികൊണ്ട് കഴുത്തില്‍ കുത്തേറ്റ് ഒരാള്‍ മരണപ്പെട്ടു

Ernakulam
എറണാകുളത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മദ്യക്കുപ്പികൊണ്ട് കഴുത്തില്‍ കുത്തേറ്റ് ഒരാള്‍ മരണപ്പെട്ടു. കൊല്ലം സ്വദേശി എഡിസണ്‍ ആണ് കൊല്ലപ്പെട്ടത്. എറണാകുളം നോര്‍ത്തില്‍ ഇഎംഎസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് സംഭവം. ഈ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നുപേരാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. 
 
സംഭവസ്ഥലത്ത് വച്ച് തന്നെ എഡിസന്‍ മരണപ്പെട്ടു. സംഭവത്തില്‍ എറണാകുളം മുളവുകാട് സ്വദേശി സുരേഷിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ഇയാള്‍ക്കെതിരെ പോലീസ് തിരച്ചില്‍ തുടരുകയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജമ്മു കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ചാവേര്‍ ആക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു