ആലപ്പുഴയില്‍ ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 25കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ജൂലൈ 2022 (08:16 IST)
ആലപ്പുഴയില്‍ ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 25കാരന്‍ പിടിയില്‍. കടക്കരപ്പള്ളി സ്വദേശി പ്രേംജിത്ത് ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗത്തിന് വാങ്ങിയ കഞ്ചാവ് നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയത്.

നാലുമാസം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് 200 സെന്റിമീറ്റര്‍ ഉയരമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രേംജിത്തിനെ അറസ്റ്റുചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :