ആലപ്പുഴയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ അന്യസംസ്ഥാന സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (08:48 IST)
ആലപ്പുഴയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ അന്യസംസ്ഥാന സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബിന്റെ ഭാര്യ വിന്‍സിയേയും മകന്‍ അന്‍വിനേയുമാണ് കുത്തിയത്. പിന്നാലെ പ്രതിയായ ബംഗാള്‍ സ്വദേശി സത്താറിനെ പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :