1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hyderabad Police Constable Dismissed

ദമ്പതികളെ അപമാനിച്ചതിന് പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Hyderabad Police
ദമ്പതികളെ അപമാനിച്ചതിന് പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഹൈദരാബാദിലാണ് സംഭവം. ബോവനപള്ളി പൊലീസ് സ്റ്റേഷനിലെ ആകാശ് ഭട്ട് എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടതായി ഹൈദരാബാദ് പൊലീസ് ചീഫ് സിവി ആനന്ദാണ് അറിയിച്ചത്. 
 
ഏപ്രില്‍ 15നാണ് സംഭവത്തിനാസ്പദമായ കാര്യം നടന്നത്. ദമ്പതികളില്‍ നിന്ന് 15000 രൂപ ഭീഷണിപ്പെടുത്തി വാങ്ങുകയും ഇവരുടെ നമ്പര്‍ നോട്ട് ചെയ്ത് വയ്ക്കുകയും ചെയ്തു. വീണ്ടും ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ദമ്പതികള്‍ പൊലീസുകാരനെതിരെ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിച്ചിരുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 
അടുത്ത ലേഖനം
കടൽവെള്ളരിയുമായി ലക്ഷദ്വീപ് സ്വദേശികൾ പിടിയിൽ