മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (18:40 IST)
മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകള്‍ അര്‍ച്ചന(15), രാജന്റെ സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ് (4) എന്നിവരാണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണ ആദില്‍ ദേവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അര്‍ച്ചനയും അപകടത്തില്‍ വീണത്. ഇന്ന് രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം. അപകടസമയത്ത് സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :