1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local news

ചെങ്ങന്നൂരില്‍ രണ്ടുകോടി രൂപ വിലയുള്ള വിഗ്രഹം തട്ടിക്കൊണ്ടുപോയി

Alappuzha
ചെങ്ങന്നൂരില്‍ രണ്ടുകോടി രൂപ വിലയുള്ള വിഗ്രഹം തട്ടിക്കൊണ്ടുപോയി. 60കിലോ തൂക്കമുള്ള അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹമാണ് ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണ ശാലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ലണ്ടനിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായിരുന്നു വിഗ്രഹം നിര്‍മിച്ചത്.
 
അക്രമം നടത്തിയാണ് വിഗ്രഹം കവര്‍ച്ച ചെയ്തത്. ഈ സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇത് ചെയ്തതെന്ന് പറയുന്നു. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹം കടത്തുകയായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കുടുംബത്തിലെ അംഗങ്ങള്‍ക്ക് കോവിഡ്: മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു