അനുബന്ധ വാര്‍ത്തകള്‍
- പൂഞ്ഞാറുകാരന് ഒരുവന് ചാനലില്‍ കുരച്ചത് ഇങ്ങനെ: രൂക്ഷ വിമർശനവുമായി ജോയ് മാത്യു
- ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപത്ത് ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം; വീഡിയോ
- രാജ്യത്ത് കൊവിഡ് ബാധിതർ 60 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 82,170 പേർക്ക് രോഗബാധ
- നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിയ്ക്കേണ്ടിവരുമെന്ന് തിരുവനന്തപുരം മേയർ
- പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോഴിക്കോട് ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റകര്‍ക്കാതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം കിഴിശ്ശേരി എന്‍ സി ഷരീഫ് സഹല ദമ്പതികളുടെ കട്ടികളാണ് മരിച്ചത്. കൊവിഡ് പോസിറ്റീവ് ആയിരുന്ന സഹലക്ക് ഈമാസം 15ന് നെഗറ്റീവായിരുന്നു. ശനിയാഴ്ച പ്രസവവേദന വന്നതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ കൊണ്ടുപോയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയക്കുകയായിരുന്നു. കൂടാതെ മറ്റു സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.