ശ്രീനു എസ്|
Last Updated:
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:17 IST)
അമേരിക്കയില്‍ ജനപ്രിയ ആപ്പായ ടിക് ടോക്ക് നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് കോടതി സ്‌റ്റേ. വാഷിംങ്ടണിലെ യുഎസ് കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് ഉത്തരവിന് താല്‍കാലിക സ്‌റ്റേ വിധിച്ചത്. ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിക്കവെയാണ് നടപടി.
നിരോധനം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് കോടതി വിധി. ഇന്ന് അര്‍ധരാത്രി മുതലാണ് അമേരിക്കയില്‍ ടിക് ടോക്ക് നിരോധനം നിലവില്‍ വരേണ്ടിയിരുന്നത്.