ഇന്ധന വില മുകളിലേയ്ക്ക് തന്നെ, പെട്രോൾ വില 81 രൂപയിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 20 ജൂണ്‍ 2020 (08:07 IST)
ഡൽഹി: രാജ്യത്ത് വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. തുടർച്ചയായ 14ആം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 59 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിയ്ക്കുന്നത്. 7.65 രൂപയാണ് രണ്ടാഴ്ചക്കിടെ പെട്രോളിന് വർധിപ്പിച്ചത്. ഡീസലിന് 7.86 രൂപയും വർധിപ്പിച്ചു.

കൊച്ചിയിൽ പെട്രോളിന് 78.70 രൂപയും ഡിസലിന് 73.03 രൂപയുമാണ് വില. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 80.10 രൂപയും ഡീസലിന് 74.44 രൂപയുമായി വർധിച്ചു. ആഗോള വിപണിയിൽ എണ്ണവില മെച്ചപ്പെടുന്നതാണ് ഇപ്പോഴത്തെ വില വർധനയ്ക് കാരണം എന്നാണ് എണ്ണ കമ്പനികളൂടെ വിശദീകരണം. വില വർധനവിൽ ഇടപെടാൻ ഇതുവരെ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :