1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Google Map News

ആലപ്പുഴയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കള്‍ റോഡ് തീര്‍ന്നതറിഞ്ഞില്ല; കാര്‍ കായലില്‍ വീണു

Alappuzha
ആലപ്പുഴയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കള്‍ റോഡ് തീര്‍ന്നതറിയാതെ കായലില്‍ വീണു. ഇന്നലെ രാത്രി പതിനൊന്നരയോടെ പുന്നമട റിസോര്‍ട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപമാണ് സംഭവം നടന്നത്. മണ്ണഞ്ചേരി കാവുങ്കല്‍ സ്വദേശി ഗോകുല്‍, ആപ്പൂര്‍ സ്വദേശി അന്‍സില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ആളപായം ഇല്ല.
 
റിസോര്‍ട്ടിലെ ആഘോഷം കഴിഞ്ഞു തിരികെ പോകുമ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍പ്പോയ അന്‍സില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ യാത്രചെയ്യുകയായിരുന്നു. മറ്റു സുഹൃത്തുക്കള്‍ കാറില്‍ പിന്നാലെ പോയി. എന്നാല്‍, കടവിലെത്തിയപ്പോള്‍ റോഡ് തീര്‍ന്നത് മാപ്പില്‍ കാണിച്ചില്ല. ഇതോടെയാണ് സ്‌കൂട്ടറും കാറും വെള്ളത്തില്‍ പോയതെന്നാണ് പോലീസ് പറയുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വയനാട് ദുരന്തത്തില്‍ മരണം 282 കടന്നു; 200ഓളം പേരെ കാണാനില്ല