അനുബന്ധ വാര്‍ത്തകള്‍
- വയനാട് ദുരന്തം; ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലേക്കുള്ള താല്‍ക്കാലിക പാലം ഇന്ന് പൂര്‍ത്തിയാകും
- സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബര്‍ പോലീസ് കേസെടുത്തു
- ആലപ്പുഴയില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതിയെ പീഡിപ്പിച്ചു; നഗ്നവീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
- 'സുരേഷ് ഗോപി എവിടെ'; തൃശൂര്‍ എംപിയെ കാണ്മാനില്ലെന്ന് വോട്ടര്‍മാര്‍, പനിയാണെന്ന് ജില്ലാ നേതൃത്വം
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം; പൊലീസ് കേസെടുത്തു
ഒരു ക്ലാസില്‍ 35 കുട്ടികള്‍, സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ഒന്ന് വരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ഒരുമണി വരെയാക്കി മാറ്റണമെന്ന് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.
സമിതി ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചില വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്കു രണ്ടുമുതല്‍ വൈകിട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.