ദേശീയ ഗെയിംസിന് മാവോയിസ്റ്റ് ഭീഷണി

തിരുവനന്തപുരം| vishnu| Last Modified ശനി, 3 ജനുവരി 2015 (11:53 IST)
ജനുവരി 31 മുതല്‍ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ദേശീയ ഗെയിസില്‍ മാവോയിസ്റ്റ് അട്ടിമറി നടന്നേക്കാമെന്ന് ഇന്റലിജന്‍സ് ഭീഷണി. ഗെയിംസ് അട്ടിമറിക്കാനും കായിക താരങ്ങളെ തട്ടിക്കൊണ്ടു പോകാനും മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഏഴ് ജില്ലകളിലായി ഫെബ്രുവരി 14 വരെയാണ് ഗെയിംസ് നടക്കുന്നത്. ഇത്രയും ജില്ലകളില്‍ ഒരുമിച്ച് സുരക്ഷ നല്‍കുന്നതിന് കേരളാ പൊലീസിന് സാധിക്കാത്തതിനാല്‍ കേന്ദ്ര സേനയുടെ സഹായം തേടാനാണ് കേരളത്തിന്റെ നീക്കം. വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്‌ ഉന്നതതലയോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ്‌ തീരുമാനം.

സംസ്‌ഥാനത്ത് ക്രമസമാധാനം തകരാറിലാണെന്നു വരുത്തിത്തീര്‍ത്ത് സാമ്പത്തിക തളര്‍ച്ചയുണ്ടാക്കുകയും ജനങ്ങള്‍ക്കിടയില്‍ അരാജകത്വം ഉണ്ടാക്കുകയുമാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതിനായി കര്‍ണാടക, ആന്ധ്രാപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 26 പേര്‍ ഉള്‍പ്പെടുന്ന മാവോയിസ്‌റ്റ്‌ സംഘം കേരളത്തിലേയ്ക്ക് എത്തിയതായാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. കേരളത്തില്‍ മാവോയിസ്റ്റ് അട്ടിമറി നടക്കുമെന്ന് റിപ്പൊര്‍ട്ടുകള്‍ വന്നതിനേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പാണ് കേന്ദ്ര സേനയെ വിന്യസിക്കാന്‍ തീരുമാനിച്ചത്.

ബിഎസ്‌എഫ് (മൂന്നു കമ്പനി), സിആര്‍പിഎഫ്‌ (രണ്ടു കമ്പനി) എന്നിവയ്‌ക്കുപുറമേ വിഐപി സുരക്ഷയ്‌ക്കായി എന്‍എസ്‌ജി കമാന്‍ഡോകളെയും നിയോഗിക്കും. ഇതിനുള്ള പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാര്‍ 10 കോടി രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്‍റെ ദക്ഷിണേന്ത്യന്‍ മേധാവി ഗെയിംസ്‌ വേദികള്‍ സന്ദര്‍ശിച്ച്‌ സുരക്ഷാസന്നാഹങ്ങള്‍ വിലയിരുത്തും. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാണികളുടെ വിശദവിവരങ്ങളും ശേഖരിക്കും.
എന്‍‌എസ്ജി കമാന്‍ഡോകള്‍
ജനുവരി 15ഓടെ കേരളത്തിലെത്തുമെന്നാണ് വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...