ആലപ്പുഴ|
jibin|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (16:00 IST)
ആര് വന്നു വിളിച്ചാലും താന്‍ സിപിഎമ്മിലേക്കില്ലെന്ന് കെആര്‍ ഗൌരിയമ്മ വ്യക്തമാക്കി. ജെഎസ്എസ്
സിപിഎമ്മിന്റെ ഘടകകക്ഷിയാകാനാണ് ആഗ്രഹിക്കുന്നത് താന്‍ ഒറ്റയ്ക്ക് ഒരിക്കലും സിപിഎമ്മിലേക്ക് പോകില്ലെന്നും അവര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പിണറായി വിജയന്‍ തന്നെ നേരില്‍ കണ്ടിരുന്നു. നേരത്തെ പ്രകാശ് കാരാട്ടും തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നതായും ഗൌരിയമ്മ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഘടകകക്ഷിയാകാന്‍ മുന്നണിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഗൌരിയമ്മ പറഞ്ഞു.