ആലപ്പുഴ കളക്ട്രേറ്റില്‍ തീപിടിത്തം: 200 കമ്പൂട്ടറുകള്‍ കത്തി നശിച്ചു

ആലപ്പുഴ| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (09:53 IST)
ആലപ്പുഴ കളക്ട്രേറ്റില്‍ തീപിടിത്തം. മൂന്നാം നിലയിലെ യുപിഎസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. 200ല്‍ അധികം കമ്പൂട്ടറുകളും ബാറ്ററികളും കത്തി നശിച്ചു. രണ്ടു യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ്‌ മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ്‌ തീ അണച്ചത്‌.

കലക്‌ട്രേറ്റിലെ ഏറ്റവും മുകളിലത്തെ നിലയിലുള്ള റിക്കാര്‍ഡ്‌ റൂമില്‍ 200ഓളം ബാറ്ററി- യുപിഎസുകളുണ്ടായിരുന്നു. ഇവയില്‍ പകുതിയോളം അപകടത്തില്‍ കത്തി നശിച്ചു. യുപിഎസ്‌ സ്‌ഥാപിച്ചിരുന്ന മുറിയുടെ താക്കോല്‍ ഇല്ലാതിരുന്നതിനാല്‍ പൂട്ട്‌ തകര്‍ത്താണ്‌ അഗ്നി ശമന സേനാംഗങ്ങള്‍ അകത്ത്‌ കടന്നത്‌

ആര്‍ടി ഓഫീസിലെ ജീവനക്കാരാണ്‌ പുക ഉയരുന്നത്‌ ആദ്യം കണ്ടത്. ഷോര്‍ട്ട്‌ സര്‍ക്യൂട്ടോ കഠിനമായി ചൂടില്‍ ബാറ്ററികള്‍ക്ക്‌ തീ പിടിച്ചതോ ആകാം അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. യുപിഎസും ബാറ്ററിയും എയര്‍കണ്ടീഷന്‍ ചെയ്‌ത റൂമിലാണ്‌ സൂക്ഷിക്കേണ്ടത്‌. എന്നാല്‍ കലക്‌ട്രേറ്റില്‍ സൂക്ഷിച്ചത്‌ എയര്‍കണ്ടീഷന്‍ ഇല്ലാത്ത മുറിയിലാണ്‌. ജീവനക്കാര്‍ നിരന്തരം ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

യുപിഎസും ബാറ്ററികളും തീ പിടിച്ച്‌ കത്തിയതോടെ കലക്ട്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. പ്രധാന കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചിരുന്ന യുപിഎസുകളാണ്‌ കത്തിനശിച്ചത്‌. ഓഫീസുകളെ ബന്ധിപ്പിക്കുന്ന കംമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ താറുമാറാകും. ഇ ഡിസ്‌ട്രിക്‌ പദ്ധതി അടക്കമുള്ളവയ്‌ക്കും തകറാറുകള്‍ സംഭവിക്കുമെന്ന്‌ ആശങ്കയുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :