ഫാര്‍മസി കമ്പനിയില്‍ തീപിടിത്തം: വന്‍ നഷ്ടം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം നഗരത്തിലെ സ്റ്റാച്യൂ ഉപ്പളം റോഡിലെ പഴയ എം‍പ്ലോയ്‍മെന്‍റ് എക്സ്ചേഞ്ചിനു സമീപത്തുള്ള ശ്രീമൂകാം‍ബിക ഫാര്‍മസ്യൂട്ടിക്കല്‍സ് ഗോഡൌണിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വന്‍ സ്ഫോടനത്തോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. തീ ആളിപ്പടര്‍ന്നത് അയല്‍ക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഗോഡൌണിന്റെ അഞ്ചു മുറികളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു.

ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. നാലു യൂണിറ്റ് അഗ്നിശമനസേനാ വിഭാഗം എത്തിയാണു തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ റാഫേലിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന വളരെ പണിപ്പെട്ടാണു തീയണച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :