സിന്ധുരത്നയിലെ തീപിടിത്തം: നാവിക ഉദ്യോഗസ്ഥനെതിരേ നടപടി ഉണ്ടാകും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഐഎന്‍എസ് സിന്ധു രത്‌നയിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് രണ്ട് നാവികര്‍ മരിച്ച സംഭവത്തില്‍ ഒരു ഉയര്‍ന്ന നാവിക ഉദ്യോഗസ്ഥനെതിരേ നടപടി ഉണ്ടാകും.

സംഭവത്തില്‍ ഉത്തരവാദിത്തം ആരോപിച്ച് കരസേനയിലെ ബ്രിഗേഡിയര്‍ റാങ്കിന് സമാനമായ കൊമ്മഡോര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ പട്ടാളവിചാരണ ചെയ്‌തേക്കാം. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കും. റിയര്‍ അഡ്മിറല്‍ സുനില്‍ ബൊഖാരെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെത്തുടര്‍ന്ന് പശ്ചിമ നാവിക കമാന്‍ഡാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

മുങ്ങിക്കപ്പലിന്റെ ബാറ്ററി കമ്പാര്‍ട്ടുമെന്റിന് മുകളിലെ കേബിള്‍ നാവിക ഉദ്യോഗസ്ഥര്‍ വേണ്ടവിധം പരിശോധിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേബിളിന് തീപിടിച്ചാണ് അപകടമുണ്ടായത്.

കഴിഞ്ഞ ഫിബ്രവരി 26നാണ് നാവിക സേനയുടെ മുങ്ങിക്കപ്പലിലുണ്ടായ അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് അഡ്മിറല്‍ ഡികെ ജോഷി നാവികസേന മേധാവി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :