അനുബന്ധ വാര്‍ത്തകള്‍
- Nitin Nabin : ജെപി നഡ്ഡയ്ക്ക് പകരക്കാരൻ, ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും
- 'മോളെ എന്തുപറ്റി? ദീപക് ഒരു ലൈംഗികാതിക്രമിയല്ല'; പെൺകുട്ടിയുടെ അനുഭവം പങ്കുവെച്ച് ഹരീഷ് കണാരൻ
- 'സഹോദരീ, മാന്യമായി പരാതി കൊടുക്കാമായിരുന്നില്ലേ... ഇപ്പോൾ എന്തായി? നീതികിട്ടിയോ?' യുവാവിന്റെ ആത്മഹത്യയിൽ സൗമ്യ സരിൻ
- മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ
- BJP Mission 40: കേരളത്തിൽ ലക്ഷ്യം 40 സീറ്റ്, ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ശക്തിയാകണം, അമിത് ഷാ കേരളത്തിലേക്ക്
"വീഡിയോ പകർത്തുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം" ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ
'മരിക്കണമെന്ന് നമ്മള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍, ഇങ്ങനെ അവരാതം പറയുന്നവരെ നേരെ ചെന്ന് ബലാത്സംഗം ചെയ്തിട്ട് മരിക്കുക'
Ajay Unni
കോഴിക്കോട്ടെ ദീപകിന്‍റെ ആത്മഹത്യയിൽ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് ഇത്തരത്തിലൊരു ആഹ്വാനം നടത്തിയത്. ഇതുപോലുള്ള ദുരനുഭവങ്ങൾ ഇനിയും ആണുങ്ങൾക്ക് നേരിടേണ്ടി വരുമെന്നും അനാവശ്യമായി നാണം കെടുത്താനുള്ള വല്ല ശ്രമവും നടന്നുകഴിഞ്ഞാൽ വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നും അജയ് ഉണ്ണി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
'മാനസികമായി താങ്ങാന്‍ കെല്‍പ്പില്ലാത്ത, മനസിന് കട്ടിയില്ലാത്ത ആളുകളോടാണ് എനിക്ക്
പറയാനുള്ളത്. ഇത്തരത്തിലുള്ള പലദുരനുഭവങ്ങളും ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. അനാവശ്യമായി നാണം കെടുത്താനൊരു ശ്രമം നടന്നാല്‍, മരിക്കണമെന്ന് നമ്മള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍, എന്റെ അഭിപ്രായത്തില്‍ ഇത്തരം അവരാതം പറഞ്ഞുണ്ടാക്കുന്നവരെ നേരെ നിന്ന് ബലാത്സംഗം ചെയ്ത് പോയി മരിക്കുക. അപ്പോള്‍ കുറ്റം ചെയ്തു എന്ന പശ്ചാതാപത്തോടെ മാന്യമായി മരിക്കാം; അജയ് വീഡിയോയിൽ പറഞ്ഞു.
അതേസമയം ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ പരാതിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ യുവതി ഒളിവിലാണെന്നാണ് സൂചന. ഇവരെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ശ്രമം തുടങ്ങി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.