ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (19:19 IST)
പന്തീരാങ്കാവ്: ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.

കണ്ണൂർ സ്വദേശി അജാസ് എന്ന യുവാവിനെയാണ് പെൺകുട്ടിക്കൊപ്പം പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത് എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അജാസിനെ കൊട്ടാരക്കര നിന്ന് പിടികൂടിയത്.

പോലീസ് പന്തീരാങ്കാവിലും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തുടർന്ന് റയിൽവേ സ്റ്റേഷനിലെ സിസി.ടി.വി പരിശോധിച്ചപ്പോൾ യുവാവും പെൺകുട്ടിയും നടന്നുപോകുന്ന ദൃശ്യം കണ്ട്. കൗണ്ടറിൽ നിന്ന് ടിക്കെറ്റെടുക്കുന്നതും കണ്ടെത്തി. ഈ സമയത്ത് കോഴിക്കോട്ട് എത്തിയ ട്രെയിനുകളുടെ അടിസ്ഥാനത്തിൽ ഇവർ കൊല്ലത്തേക്കാവും ടിക്കറ്റെടുത്തതെന്നുള്ള നിഗമനത്തിൽ അന്വേഷണം തുടങ്ങ
Ajas, Instagram, Pantheerankav
അജാസ്, ഇൻസ്റ്റാഗ്രാം, പന്തീരാങ്കാവ്

ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

പന്തീരാങ്കാവ്: ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.

കണ്ണൂർ സ്വദേശി അജാസ് എന്ന യുവാവിനെയാണ് പെൺകുട്ടിക്കൊപ്പം പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത് എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അജാസിനെ കൊട്ടാരക്കര നിന്ന് പിടികൂടിയത്.

പോലീസ് പന്തീരാങ്കാവിലും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തുടർന്ന് റയിൽവേ സ്റ്റേഷനിലെ സിസി.ടി.വി പരിശോധിച്ചപ്പോൾ യുവാവും പെൺകുട്ടിയും നടന്നുപോകുന്ന ദൃശ്യം കണ്ട്. കൗണ്ടറിൽ നിന്ന് ടിക്കെറ്റെടുക്കുന്നതും കണ്ടെത്തി. ഈ സമയത്ത് കോഴിക്കോട്ട് എത്തിയ ട്രെയിനുകളുടെ അടിസ്ഥാനത്തിൽ ഇവർ കൊല്ലത്തേക്കാവും ടിക്കറ്റെടുത്തതെന്നുള്ള നിഗമനത്തിൽ അന്വേഷണം തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :