അനുബന്ധ വാര്‍ത്തകള്‍
- ബൈക്കിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; മിസ് കേരള 2019 വിജയികള്‍ക്ക് ദാരുണാന്ത്യം
- കോണ്‍ഗ്രസ് ആരോപണം കള്ളം; ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ല, വൈദ്യപരിശോധന നടത്തി
- വീട്ടിലിരിക്കുന്ന അപ്പനേയും അമ്മയേയും തെറി വിളിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, ഞാന്‍ മദ്യപിച്ചിട്ടില്ല: ജോജു ജോര്‍ജ്
- എന്റെ കൈയില്‍ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയത്; ജോജുവിനെ പ്രകോപിപ്പിച്ച് ചോദ്യം, മറുപടി നല്കി താരം
- മുണ്ട് മടക്കി കുത്തി ജോജു പുറത്തിറങ്ങി; കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധം, പൊട്ടിത്തെറിച്ച് താരം
'പോകാന്‍ സമയമായി'; അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് അറം പറ്റി ! മരണത്തിനു മുന്‍പ് ആന്‍സി കുറിച്ച വരികള്‍ കണ്ണുനനയിക്കുന്നു
മിസ് കേരള 2019 ആന്‍സി കബീറും റണ്ണറപ്പ് ഡോ.അഞ്ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മലയാളികള്‍. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്ന കാര്‍ കൊച്ചിയില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പരുക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന്‍സി കബീറിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണു നനയിപ്പിക്കുന്നത്. 'It's time to go' (പോകാന്‍ സമയമായി) എന്ന കുറിപ്പോടെയാണ് ആന്‍സിയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു പച്ചത്തുരുത്തിലൂടെ നടക്കുന്ന വീഡിയോയുടെ ക്യാപ്ഷനായാണ് ആന്‍സി ഇത് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് ശേഷം ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരിക്കലും മടങ്ങിവരാന്‍ സാധിക്കാത്ത ഇടത്തേക്ക് ആന്‍സി പോയി...
തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. അപകടം നടന്ന സ്ഥലത്തുവച്ച് തന്നെ ഇരുവരും മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.