സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (10:29 IST)
ദില്ലി നിവാസികളുടെ ആയുസില്‍ 11.9 വര്‍ഷം കുറയുമെന്ന് റിപ്പോര്‍ട്ട്. ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്‌സ് പ്രകാരമുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നാണ് ദില്ലി. 18ദശലക്ഷത്തിലധികം പേരാണ് തലസ്ഥാനത്ത് താമസിക്കുന്നത്.
അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 67.4 ശതമാനവും താമസിക്കുന്നത് ദേശിയ വായുഗുണനിലവാര സൂചികയുടെ പരിധി മറികടന്ന പ്രദേശങ്ങളിലാണ്. ഇത് ഒരു ഇന്ത്യക്കാരന്റെ ആയുര്‍ദൈര്‍ഘ്യത്തിന്റെ 5.3 വര്‍ഷം കുറച്ചേക്കുമെന്നാണ് പഠനം പറയുന്നത്.