'കൊത്ത' വീണിട്ടില്ല, ഇപ്പോഴും മുന്നില്‍ തന്നെ ദുല്‍ഖര്‍ ചിത്രം ! കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (10:09 IST)
ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ആറാം ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.

കിംഗ് ഓഫ് കൊത്ത ആറാം ദിവസം ഇന്ത്യയില്‍ നിന്ന് മാത്രമായി 1.25 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.തിങ്കളാഴ്ച 1.14 കോടി സ്വന്തമാക്കാന്‍ സിനിമയ്ക്കായി.15.84 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി ദുല്‍ഖര്‍ ചിത്രം നേടിയത് എന്നാണ് വിവരം.
റിലീസ് ദിവസം 6.85 കോടി സ്വന്തമാക്കി. മലയാളം പതിപ്പ് 5.6 കോടിയും തെലുങ്ക്, തമിഴ് പതിപ്പുകള്‍ യഥാക്രമം 85 ലക്ഷം രൂപയും 40 ലക്ഷം രൂപയും ആദ്യദിനം നേടി








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :