AI Camera: എ ഐ ക്യാമറയിൽ കുടുങ്ങിയവരിലേറെയും സീറ്റ് ബെൽറ്റ് ഇടാത്തവർ, ഹെൽമറ്റ് വെക്കാത്ത കേസുകൾ കുറവ്

പ്രതീകാത്മകം
അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂണ്‍ 2023 (11:38 IST)
കോഴിക്കോട്: എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പിടിവീണത് നാലുചക്രവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന്. നാലുചക്രവാഹനങ്ങളില്‍ സീറ്റില്‍ ഇരിക്കുന്നവര്‍ എല്ലാവരും തന്നെ സീറ്റ് ബെല്‍റ്റ് ഇടണമെന്നതാണ് നിയമം. എന്നാല്‍ വാഹനം ഓടിക്കുന്നവര്‍ മാത്രം സീറ്റ് ബെല്‍റ്റ് ഇട്ടാല്‍ മതിയെന്ന തെറ്റിദ്ധാരണ ആളുകള്‍ക്കിടയിലുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

വാഹനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. കുട്ടികള്‍ക്കായി ചൈല്‍ഡ് റെസ്‌ട്രെന്റ് സിസ്റ്റം ഘടിപ്പിച്ച സീറ്റ് തയ്യാറാക്കുകയും വേണം. ആദ്യദിനമായ തിങ്കളാഴ്ച ആകെ 248 നിയമലംഘനങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതില്‍ 144 എണ്ണവും സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനെ തുടര്‍ന്നാണ്. രണ്ടാം ദിനത്തിലെ 517 നിയമലംഘനങ്ങളില്‍ 211 എണ്ണം സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനാലാണ്. എന്നാല്‍ വ്യാഴാഴ്ച നിയമലംഘനങ്ങള്‍ 113 ആയി കുറഞ്ഞു. 500 രൂപയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയായി ഈടാക്കുന്നത്. ഹെല്‍മറ്റ് ഇടാതെ വാഹനമോടിക്കല്‍, ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യല്‍, മൊബൈല്‍ ഫൊണ്‍ ഉപയോഗം എന്നിവയാണ് മറ്റ് നിയമലംഘനങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :