1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain weather report

കാലവർഷം ശക്തമാകും, സംസ്ഥാനത്ത് ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 
 
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മോശം കാലാവസ്ഥ സാധ്യതയുള്ളതിനാൽ കേരള, കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്നലെയാണ് സംസ്ഥാനത്ത് കാലവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചത്.
 
അടുത്ത ലേഖനം
2000 രൂപ നോട്ടുകളുടെ 50 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ