രേണുക വേണു|
Last Modified വ്യാഴം, 8 ജൂണ്‍ 2023 (16:41 IST)
മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിലാണ്. 192.3 മീറ്റര്‍ ആയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഒരു മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. സീതത്തോട്, ആങ്ങാമൂഴി മേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കുക.