ദേ കാലവര്‍ഷം കേരളത്തിലെത്തി...!

രേണുക വേണു| Last Modified വ്യാഴം, 8 ജൂണ്‍ 2023 (13:19 IST)

കാലവര്‍ഷം കേരളത്തിലെത്തി. കേരളത്തില്‍ കണ്ണൂര്‍ വരെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. വരും മണിക്കൂറുകളില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും.

അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താലും കേരളത്തില്‍ പരക്കെ മഴ ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :