ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (12:41 IST)
പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുന്നു. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ വായ്‌മൂട് കെട്ടി പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വിഷയം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
കേരളത്തിലെ എം പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു.