അഹമ്മദിന്റെ മരണം: ഇത് മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

കോഴിക്കോട്| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (13:03 IST)
മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ലീഗ് നേതാവിനോടുള്ള അനാദരം എന്നതിനപ്പുറം മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരമായാണ് പാര്‍ട്ടി ഇത് കാണുന്നതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

ലോക്സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

നയപ്രഖ്യാപനപ്രസംഗം നടക്കുന്ന സമയത്ത് ആയിരുന്നു മുതിര്‍ന്ന നേതാവ് ആയ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിറ്റേദിവസം, ബജറ്റ് അവതരണം നടക്കേണ്ടതിനാല്‍ മരണവിവരം പ്രഖ്യാപിക്കുന്നത്
വൈകിപ്പിച്ചിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :