പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; പേടിഎമ്മിനും റിലയന്‍സിനും സര്‍ക്കാര്‍ നോട്ടീസ്

റിലയന്‍സിനും പേടിഎമ്മിനും സര്‍ക്കാര്‍ നോട്ടീസ് നല്കി

ന്യൂഡല്‍ഹി| Last Modified ശനി, 4 ഫെബ്രുവരി 2017 (17:04 IST)
പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യങ്ങളില്‍ ഉപയോഗിച്ചതിന് പേടിഎമ്മിനും റിലയന്‍സ് ജിയോയ്ക്കും സര്‍ക്കാര്‍ നോട്ടീസ് നല്കി. ചിത്രം ഉപയോഗിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയിരിക്കുന്നത്.

നോട്ട് നിരോധിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള പരസ്യങ്ങളില്‍ ആയിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ പേടിഎം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ ആയിരുന്നു റിലയന്‍സ് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. ഇരു കമ്പനികളുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആയിരുന്നു വാര്‍ത്ത. എംബ്ലങ്ങളും പേരുകളും സംരക്ഷിക്കുന്നതിനായുള്ള 1950 ലെ നിയമം അനുസരിച്ചാണ് ഇരു കമ്പനികള്‍ക്ക് എതിരെയും നടപടി എടുക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :