ന്യൂഡല്‍ഹി|
Last Modified വെള്ളി, 3 ഫെബ്രുവരി 2017 (12:12 IST)
മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച് ലോക്സഭയില്‍ ബഹളം. മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആരോപണത്തിലാണ് ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ തടസ്സപ്പെട്ടു.
അതേസമയം, വിഷയത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയം തള്ളി. ആര്‍ എം എല്‍ ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.
എന്നാൽ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ, പ്രതിപക്ഷം നടുത്തത്തലിറങ്ങി ബഹളം വെച്ചു.
ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചു വെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.