1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Adur MLS ChitayamGopakumar Covid

അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും കോവിഡ്

Adur
അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിനൊപ്പം ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ക്കൊപ്പം ഇവരുടെ പി.എ യ്ക്കും ഡ്രൈവര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.
 
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് മന്ത്രിമാരായ തോമസ് ഐസക്ക്, ഇ .പി.ജയരാജന്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം ഇന്ന്  നെടുങ്കണ്ടത്തെ മത്സ്യ ചന്തയിലെ മത്സ്യ വ്യാപാരിയുമായി മൂവായിരത്തോളം പേര് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ ടൗണ്‍ അടച്ചതും ആശങ്ക ഏറ്റിയിരിക്കുന്നു .
About Writer
എ കെ ജെ അയ്യര്‍