അനുബന്ധ വാര്‍ത്തകള്‍
- കൂടത്തായി കൊലപാതകകേസ് പ്രതി ജോളിക്കെതിരെ വിവാഹ മോചന ഹര്‍ജി നല്കി ഭര്‍ത്താവ്
- തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ 20കാരി മരിച്ചു
- കുടുംബ കലഹം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
- ഉത്ര വധക്കേസ് വിധി ഉടൻ ഉണ്ടാകും എന്ന് സൂചന
- തിരുവോണനാളില്‍ തൃശൂരില്‍ രണ്ട് കൊലപാതകങ്ങള്‍
കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ച യുവാവിന്റെ വീട്ടില്‍ ! കുഴിച്ചിട്ടത് അടുക്കളയില്‍, യുവാവ് മുങ്ങി
അടിമാലിയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ വീട്ടില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. തങ്കമണി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹമാണ് പണിക്കന്‍കുടി സ്വദേശിയായ ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. യുവാവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
25 ദിവസം മുന്‍പാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മകളെ കാണാതായ വിവരം സിന്ധുവിന്റെ അമ്മ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയിയെയും കാണാതായത്. ബിനോയിക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സിന്ധുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയിലെ വാടകവീട്ടിലായിരുന്നു സിന്ധു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മര്‍ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.