1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Murder Case

കുടുംബ കലഹം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Trivandrum
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് കളത്തറ മുണ്ടയേല കാവനംപുറത്ത് വിമലയാണ്(68) മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വിമലയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇവര്‍തമ്മില്‍ എന്നും വഴക്കായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 
അടുത്ത ലേഖനം
കൊവിഡ് കേസുകള്‍ ഉയരുന്നു: രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 46,164; കേരളത്തില്‍ മാത്രം 31,445 പുതിയ രോഗികള്‍