1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus One Exam Kerala

കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ

Plus One Exam
കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനു സുപ്രീം കോടതിയുടെ സ്റ്റേ. കേരളത്തില്‍ കോവിഡ് സ്ഥിതി രൂക്ഷമാണെന്നും അതിനാല്‍ പ്ലസ് വണ്‍ പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സ്‌കൂളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലെന്ന് കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഒരാഴ്ചത്തേക്കാണ് പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. അതിനുശേഷമായിരിക്കും പരീക്ഷ എങ്ങനെ നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുക.
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ച യുവാവിന്റെ വീട്ടില്‍ ! കുഴിച്ചിട്ടത് അടുക്കളയില്‍, യുവാവ് മുങ്ങി