തിരുവോണനാളില്‍ തൃശൂരില്‍ രണ്ട് കൊലപാതകങ്ങള്‍

രേണുക വേണു| Last Modified ശനി, 21 ഓഗസ്റ്റ് 2021 (12:05 IST)

തിരുവോണദിവസമായ ഇന്ന് തൃശൂരില്‍ രണ്ട് കൊലപാതകങ്ങള്‍. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലും ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെ കുത്തിക്കൊല്ലുകയായിരുന്നു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കീഴ്ത്താണിയില്‍ വീട്ടുവാടകയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കീഴ്ത്താണി സ്വദേശിയായ സൂരജ് ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :