തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്: 50 വർഷത്തിന് കരാർ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 19 ജനുവരി 2021 (15:13 IST)
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകി കൊണ്ടുള്ള കരാർ ഒപ്പുവെച്ചു. 50 വർഷകാലത്തിനായാണ് കരാർ. തിരുവനന്തപുരത്തിന് പുറമെ ജയ്‌പൂർ,ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്,വികസനം എല്ലാം ഇനി അദാനി എയർപോർട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കായിരിക്കും.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്‌കരണത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് നടത്തിപ്പ് ചുമതല എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അദാനിക്ക് കൈമാറിയത്. നേരത്തെ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :